പഞ്ചായത്തിന്റെ ഭൂമിശാസ്ത്രം
ഭൂപ്രകൃതി
കണ്ണൂര്‍ ജില്ലയുടെ തെക്കേ ഭാഗത്ത് അറബിക്കടന് ഏകദേശം 7 കി.മീ കിഴക്കുമാറിയാണ് പന്ന്യന്നൂര്‍ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഉത്തര അക്ഷാംശം 110 - 43 ‘ നും, 110 - 46 ‘നും മധ്യേയും പൂര്‍വ്വരേഖാംശം 750 - 32 ‘നും, 750 - 34 ‘നും മധ്യേ സ്ഥിതിചെയ്യുന്ന നമ്മുടെ പഞ്ചായത്തിന്റെ വിസ്തൃതി 10.02 ചതുരശ്ര കി.മീറ്ററാണ്. പഞ്ചായത്തിന്റെ ഭൂരിഭാഗവും 20 മീറ്ററില്‍ കുറഞ്ഞ ഉയരമുള്ള പീഠഭൂമി പ്രദേശമാണ്. പഞ്ചായത്തിന്റെ ഏതാണ്ട് മധ്യഭാഗത്തുള്ള കുന്നിന്‍നിര നീരൊഴുക്കിനെ തെക്ക്-കിഴക്ക് ഭാഗത്തുള്ള മാഹിത്തോടിലേക്കും, വടക്ക്പടിഞ്ഞാറ് ഭാഗത്തുള്ള ചാടാലപുഴയിലേക്കും(തലശ്ശേരിപുഴ) എത്തിക്കുന്നു.
അതിരുകള്‍
വടക്ക് കതിരൂര്‍, മൊകേരി പഞ്ചായത്തുകളും, തെക്ക് ചൊക്ലി പഞ്ചായത്തും, കിഴക്ക് പാനൂര്‍, നഗരസഭയും , പടിഞ്ഞാറ് കേന്ദ്രഭരണപ്രദേശമായ മയ്യഴിയും അതിരുകളായി നില്ക്കുന്നു. നമ്മുടെ പഞ്ചായത്തിന്റെ വടക്ക് പടിഞ്ഞാറ് അതിര്‍ത്തിയിലൂടെ ചാടാലപുഴ (തലശ്ശേരി പുഴ) ഒഴുകുന്നു. ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ 3 മേഖലകളാക്കി തിരിക്കാം.
ഉയര്‍ന്ന ലാറ്ററൈറ്റ് സമതലം
ചരിവ് പ്രദേശം
താഴ്ന്ന സമതലം
ഇവയിലോരോന്നിന്റെ വിസ്തൃതി ചുവടെ കൊടുക്കുന്നു.
ഭൂപ്രകൃതി | വിസ്തീര്‍ണ്ണം ച.കി.മീ | ശതമാനം |
| ഉയര്‍ന്ന ലാറ്ററൈറ്റ് സമതലങ്ങള്‍ | 1.72 | 17.16 |
| ചരിവ് പ്രദേശം | 5.21 | 51.99 |
| താഴ്ന്ന സമതലം | 2.47 | 24.65 |
പട്ടിക-1
സമുദ്ര നിരപ്പില്‍ നിന്നും 20 മീറ്റര്‍ വരെ ഉയരം
20 നും 40 നുമിടയില്‍
40 മീറ്ററിന് മുകളില്‍
പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഒന്നാമത്തെ വിഭാഗത്തില്‍പ്പെടുന്നു. ആറാം വാര്‍ഡിലെ കോട്ടക്കുന്നിന്റെ ചില ഭാഗങ്ങള്‍, 8-ാം വാര്‍ഡിലെ മയിലാടിക്കുന്നിന്റെ ചിലഭാഗങ്ങള്‍, നാല് അഞ്ചായം വാര്‍ഡിലെ മുള്ളാക്കാട് പ്രദേശം എന്നിവിടങ്ങളിലാണ് 40 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ളത്. ഇവിടങ്ങളില്‍ ജലലഭ്യതയും കുറവാണ്. പഞ്ചായത്തിന്റെ 70% പ്രദേശത്തും ലാറ്ററൈറ്റ് വിഭാഗത്തിലുള്ള ചെമ്മണ്ണാണുള്ളത്. ഈ മണ്ണില്‍ ചില സ്ഥലങ്ങളില്‍ ചരലും മറ്റ് സ്ഥലങ്ങളില്‍ പൂഴിയും കലര്‍ന്ന് കിടക്കുന്നു. ബാക്കിഭാഗത്ത് നദീജന്യമായ ചെളിമണ്ണാണ് കാണപ്പെടുന്നത്. ഉപരിതല മണ്തരങ്ങളുടെ ഇനവും വിസ്തൃതിയും താഴെകൊടുക്കുന്നു.
പട്ടിക-2
മണ്‍തരം | വിസ്തൃതി ചി.കി.മീ | ശതമാനം |
| ചരല് കലര്‍ന്ന ചെമ്മണ്ണ് | 2.25 | 23.87 |
| പൂഴികള്‍ കലര്‍ന്ന ചെമ്മണ്ണ് | 4.68 | 49.88 |
| നദീജന്യ മണ്ണ് | 2.47 | 26.25 |