ഓപ്പറേഷൻ തൂഫാൻ
ഓപ്പറേഷൻ തൂഫാൻ 2.0 ന്റെ ഭാഗമായി കൃത്യം 11 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് കുമാരി സ്നോയ എസ് പതാക ഉയർത്തിയതുകൂടി പഞ്ചായത്തിന്റെ പരിപാടി ആരംഭിച്ചു.
പരിപാടിക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീമതി രാജി കെ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കുമാരി സ്നോയ എസ് അദ്ധ്യക്ഷം വഹിച്ചു. പാനൂർ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ പ്രശോഭ് പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങള്‍ വിജയികരമായി നടപ്പിലാക്കണമെങ്കിൽ പോലീസ് മാത്രം പോര. ജനകീയ പങ്കാളിത്തത്തോടുകൂടി മാത്രമെ ഇത്തരം പ്രവർത്തനങ്ങളിൽ വിജയം കണ്ടെത്താൻ സാധിക്കുകയുള്ളോ എന്നദ്ദേഹം പറഞ്ഞു.
ഓരോ വാർഡിലേയും തൂഫാൻ വോളണ്ടിയർമാർക്ക് ബാഡ്ജ് വിതരണം ചെയ്തു. തുടർന്ന് ലഹിരിക്കെതിരെയുള്ള പ്രതിജ്ഞ ചെയ്തു.
പിനീട് സിജിൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തി. എന്താണ് ഓപ്പറേഷൻ തൂഫാൻ എന്നും അതിന്റെ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്നും, ലഹരിയുടെ ഉപയോഗം തടയാനുള്ള മാർഗ്ഗങ്ങള്‍ എന്തൊക്കെയാണെന്നും അദ്ദേഹം പറഞ്ഞു. ഗവ ലക്ഷ്യം ഡിമാന്റ് ഒഴിവാക്കി വിതരണം കുറയ്ക്കുകയാണെന്നും ജനങ്ങളെ ഉള്‍പ്പെടുത്തി കമ്മ്യൂണിറ്റി പ്രിവൻഷൻ നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ലഹരിക്കെതിരെയുള്ള ബോധവൽക്കരണം വിദ്യാർത്ഥികള്‍ക്കും, കുടുംബശ്രി അംഗങ്ങള്‍, ഹരിത കർമ്മ സേന പ്രവർത്തകർ തുടങ്ങിയവർക്കും നൽകുന്നതിനും നിർദ്ദേശം നൽകി. ഇത്തരം കേസുകള്‍ കണ്ടെത്തിയാൽ തൂഫാൻ ഹെൽപ്പ് ലൈനിൽ അറിയിക്കാനുള്ള നടപടി സ്വീകരിക്കാനുള്ള നിർദ്ദേശങ്ങള്‍ നൽകി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ മണിലാൽ കെ കെ നന്ദി പറഞ്ഞു.