ഭരണ ചരിത്രം
ഭരണ ചരിത്രം
ഭരണ ചരിത്രം
1962-ന് മുമ്പ് ഇന്നത്തെ പന്ന്യന്നൂര്‍ പഞ്ചായത്ത് പാനൂര്‍, തൃപ്പങ്ങോട്ടൂര്‍, മൊകേരി, കുന്നോത്ത്പറമ്പ് പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാനൂര്പഞ്ചായത്തിന്റെ ഭാഗമായിരുന്നു. കൂത്തുപറമ്പ് ഫര്‍ക്കയില്‍ ഉള്‍പ്പെട്ട അന്നത്തെ പാനൂര്‍ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് പന്ന്യന്നൂര്കാരനായ ചന്ത്രോത്ത് കെ.ടി.പത്മനാഭന് നമ്പ്യാര്‍ ആയിരുന്നു. 1951-ലെ മദ്രാസ് പഞ്ചായത്ത് നിയമമനുസരിച്ച് പാനൂര്‍ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ് ശ്രീ.പി.ആര്.കുറുപ്പ് ആയിരുന്നു. അന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നേരിട്ടായിരുന്നു. ഭരണസമിതിയിലെ ഏക കമ്മ്യൂണിസ്റ്റ് അംഗം ശ്രീ.കെ.സി.കെ.അടിയോടി ആയിരുന്നു. 1962 ല്‍ പന്ന്യന്നൂര്‍ വില്ലേജ് അതിര്‍ത്തി ആയുള്ള പന്ന്യന്നൂര്‍ പഞ്ചായത്ത് നിലവില്‍ വന്നു. 1963-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ശ്രീ.പി.വി.കുഞ്ഞിരാമന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഏഴ് തെരഞ്ഞെടുക്കപ്പെട്ടവരും ഒരു നോമിനേറ്റഡ് മെമ്പറും അടങ്ങിയതായിരുന്നു ഭരണസമിതി. അംഗങ്ങളുടെ പേര്വിവരം താഴെ കൊടുക്കുന്നു.
ഭരണസമിതി (1963-1979)
പ്രസിഡണ്ട് : ശ്രീ.പി.വി.കുഞ്ഞിരാമന്
അംഗങ്ങള്‍ : കെ.സി.കെ.അടിയോടി
നീറ്റാറത്ത് കുമാരന് മാസ്റ്റര്‍
പുതിയാടത്ത് കേളു
പൂമഠത്തില്‍ അനന്തന് അടിയോടി
കെ.കെ.വി.അടിയോടി
കുഞ്ഞിക്കണ്ണന് മേസ്ത്രി
മാതുടീച്ചര്‍ (നോമിനേറ്റഡ്)
ഈ ഭരണസമിതി 1979 വരെ നിലനില്ക്കുകയുണ്ടായി. അന്നത്തെ പഞ്ചായത്ത് ഓഫീസ് ചന്ത്രോത്ത് ബംഗ്ലാവിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 1979-ലെ തെരഞ്ഞെടുപ്പില്‍ ശ്രീ.കെ.കെ.ജി.അടിയോടി പ്രസിഡന്റായുള്ള ഭരണസമിതി നിലവില്‍വന്നു. 8 വാര്‍ഡുകളിലായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പേര് താഴെ കൊടുക്കുന്നു.
ഭരണസമിതി (1979-1988)
പ്രസിഡണ്ട് : ശ്രീ.കെ.കെ.ജി.അടിയോടി
അംഗങ്ങള്‍ : പി.പി.കുഞ്ഞിക്കണ്ണന്
മീനാക്ഷി ടീച്ചര്‍
കെ.പി.മമ്മു മാസ്റ്റര്‍
ആലക്കാടന്‍ ശ്രീധരന്
വി.ലീല
ടി.കുഞ്ഞമ്മദ് മാസ്റ്റര്‍
കെ.ആര്.ചാത്തു
ഈ ഭരണസമിതി 1988 വരെ നിലനിന്നു. 1988-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ശ്രീ.ഇ.വിജയന് മാസ്റ്റര്‍ പ്രസിഡന്റായുള്ള ഭരണസമിതി നിലവില്‍ വന്നു. 9 വാര്‍ഡുകളിലായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പേര് താഴെക്കൊടുക്കുന്നു.
ഭരണസമിതി (1988-1995)
പ്രസിഡണ്ട് : ശ്രീ.ഇ.വിജയന് മാസ്റ്റര്‍
: സി.കെ.അശോകന്
: പാളില്‍ ബാലന്
: വേണുഗോപാലന്‍
: ടി.എം.ബാലന്
: ഇ.എം.തങ്കമ്മ
: കെ.ബാലന്
: എം.സൈനബ
: വി.ലീല
ഈ ഭരണസമിതി 1995 വരെ നിലനിന്നു. 1995-ലെ തെരഞ്ഞെടുപ്പില്‍ ഇ.എം.തങ്കമ്മ ടീച്ചര്‍ പ്രസിഡന്റായി ഭരണസമിതി നിലവില്‍വന്നു. 10 വാര്‍ഡുകളിലായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ വിവരം താഴെകൊടുക്കുന്നു.
ഭരണസമിതി (1995-2000)
പ്രസിഡണ്ട് : ഇ.എം.തങ്കമ്മ ടീച്ചര്‍
വൈസ് പ്രസിഡണ്ട് : കെ.രവീന്ദ്രന് മാസ്റ്റര്‍
സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്മാന് : കെ.ജയരാജന് മാസ്റ്റര്‍
അംഗങ്ങള്‍ : ടി.സുമതി
: പന്ന്യന്നൂര്‍ രാമചന്ദ്രന്
: സി.വത്സല
: ആര്.ശാന്ത
: പി.ടി.കെ.പ്രേമന് മാസ്റ്റര്‍
: എം.ഗിരിജ ടീച്ചര്‍
: ടി.അഷറഫ്
ഈ ഭരണസമിതി 2000 വരെ നിലനിന്നു. 2000-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ശ്രീ.കെ.രവീന്ദ്രന് മാസ്റ്റര്‍ പ്രസിഡന്റായി 11 അംഗ ഭരണസമിതി നിലവില്‍വന്നു. അംഗങ്ങളുടെ വിവരം താഴെകൊടുക്കുന്നു.
ഭരണസമിതി (2000-2005)
പ്രസിഡണ്ട് : കെ.രവീന്ദ്രന്
വൈസ് പ്രസിഡണ്ട് : ടി.സുമതി
ക്ഷേമകാര്യ
സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്മാന് : കെ.ജയരാജന്
വികസനകാര്യ
സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്മാന് : പി.ടി.കെ.പ്രേമന്
: സി.വത്സല
: പി.രാജീവന്
: മഹിത മോഹനന്
: പയറ്റാട്ടില്‍ രാജന്
: എം.കെ.മൂസ്സ
: ടി.കെ.സിന്ധു(2000 മുതല്‍ 2004 വരെ)
: വി.പി.സരള (2005)
: ടി.ടി.വിമല
ഈ ഭരണസമിതി 2005 വരെ നിലനിന്നു. 2005-ല്‍ ടി.ജയരാജന് മാസ്റ്റര്‍ പ്രസിഡന്റായി 10 അംഗ ഭരണസമിതി നിലവില്‍വന്നു.
ഭരണസമിതി (2005-2010)
പ്രസിഡണ്ട് : ടി.ജയരാജന് മാസ്റ്റര്‍
വൈസ് പ്രസിഡണ്ട് : എ.സാവിത്രി
ക്ഷേമകാര്യ
സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്മാന് : കെ.കെ.മണിലാല്‍
വികസനകാര്യ
സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്മാന് : കെ.കെ.രാജീവന്
അംഗങ്ങള്‍ : ഇ.പ്രദീപ് കുമാര്‍
: കെ.പി.ശശിധരന്
: പി.സമീറ
: പയറ്റാട്ടില്‍ രാജന്
: കെ.വേണു
: എന്‍.പി.ഭാസ്കരന്
ഈ ഭരണസമിതി 2010 വരെ നിലനിന്നു. 2010-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ടി.ഹരിദാസന്
പ്രസിഡന്റായി 15 അംഗഭരണസമിതി നിലവില്‍ വന്നു.
ഭരണസമിതി (2010-15)
പ്രസിഡണ്ട് : ടി.ഹരിദാസന്
വൈസ് പ്രസിഡണ്ട് : ശൈലജ.എ
ക്ഷേമകാര്യ
സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്മാന് : സമീറ.പി
വികസനകാര്യ
സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്മാന് : കെ.പി.ശശിധരന്
സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്മാന്
(ആരോഗ്യം,വിദ്യാഭ്യാസം) : പവിത്രന്.പി.പി
അംഗങ്ങള്‍ : ഇന്ദിര.എന്‍
: ഷിറോഷ്.പി.കെ
: മനോജ്.പി
: സരള.വി.പി
: മഹിത മോഹന്‍
: രാജന്.എം.കെ
: വിനോദിനി.കെ.കെ
: ഇന്ദിര.കെ.പി
: മുകുന്ദന് മാസ്റ്റര്‍.കെ.കെ
: സതി.പി
2015-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ശൈലജ.എ പ്രസിഡന്റായി 15 അംഗ ഭരണസമിതി നിലവില്‍ വന്നു.
ഭരണസമിതി (2015-20)
പ്രസിഡണ്ട് : എ.ശൈലജ
വൈസ് പ്രസിഡണ്ട് : കെ.ഇ.മോഹനന് മാസ്റ്റര്‍
ക്ഷേമകാര്യ
സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്മാന് : പി.പി.സുരേന്ദ്രന്
വികസനകാര്യ
സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്മാന് : ഉഷ.പി.പി
സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്മാന്
(ആരോഗ്യം,വിദ്യാഭ്യാസം) : എം.വി.ബീന
അംഗങ്ങള്‍ : അഞ്ജന.പി
: ഇന്ദിര.എന്‍
: പി.പ്രസന്ന
: സമീറ.പി / സുലാഫ.സി
: രാജന്.പി
: സരള.പി.പി
: പുരുഷോത്തമന്.എന്‍
: പ്രകാശന്.വി.എം
: രൂപ.സി
: കെ.പി.രാജന്
ഈ ഭരണസമിതി 2020 വരെ നിലനിന്നു. 2021 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ശ്രീ സി കെ അശോകന് പ്രസിഡന്റായി 15 അംഗ ഭരണ സമിതി നിലവില്‍ വന്നു. നിലവിൽ പ്രസിഡന്റായ സി.കെ അശോകന്റെ നിര്യാണത്തെ തുടർന്ന് ശ്രീ കെ.കെ മണിലാൽ പ്രസാഡന്റായി അധികാരം ഏറ്റു. മൂന്നാം വാർഡിൽ ബൈ ഇലക്ഷൻ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഭരണസമിതി (2020-25)
പ്രസിഡണ്ട് : സി കെ അശോകൻ / കെ കെ മണിലാൽ
വൈസ് പ്രസിഡണ്ട് : കെ പി രമ
ക്ഷേമകാര്യ
സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്മാന് : ബീന എം വി
വികസനകാര്യ
സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്മാന് : കെ കെ മണിലാൽ / സന്തോഷ് പി
സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്മാന്
(ആരോഗ്യം,വിദ്യാഭ്യാസം) : സുരേന്ദ്രൻ പി പി
അംഗങ്ങള്‍ : സുനിത പി
: ഹഫ്സത്ത് ഇ
: ശരണ്യ സുരേന്ദ്രൻ
: കെ ബിജു
: ഷിറോഷ് പി കെ
: സ്മിത സജിത്ത്
: മഞ്ജുഷ കെ
: ശ്രീലത കെ ടി കെ
: രൂപ.സി
: മോഹൻ കുമാർ കെ കെ
ഈ ഭരണസമിതി 2025 വരെ നിലനിന്നു. 2020-25 കാലയളവില്‍ സി കെ അശോകൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന കെ കെ മണിലാൽ പ്രസിഡന്റ് ആവുകയും വികസന സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് പി സന്തോഷ് വരികയും ചെയ്തു. ഇടക്കാല ഇലക്ഷനിൽ ശരണ്യ സുരേന്ദ്രനെ 3ാം വാർഡിലെ പുതിയ മെമ്പറായി തിരഞ്ഞെടുക്കുകയും ചെയ്തു.