കാഴ്ചപ്പാടും ദൌത്യവും

കാഴ്ചപ്പാട്

“ജനപങ്കാളിത്തവും സുതാര്യ ഭരണവും അടിസ്ഥാനമാക്കി അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക ക്ഷേമം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യവും വിദ്യാഭ്യാസവും ഉറപ്പാക്കി സമഗ്ര ഗ്രാമവികസനം കൈവരിക്കുക.”
 

ദൌത്യം

  • ജനങ്ങൾക്ക് ഗുണമേന്മയുള്ള അടിസ്ഥാന സേവനങ്ങൾ ലഭ്യമാക്കുക
  • ശുചിത്വം, ആരോഗ്യം, കുടിവെള്ളം എന്നിവ ഉറപ്പാക്കുക
  • സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുക
  • കൃഷി, തൊഴിൽ, സ്വയംതൊഴിൽ മേഖലകൾ വികസിപ്പിക്കുക
  • പരിസ്ഥിതി സൗഹൃദവും ഹരിതവുമായ ഗ്രാമ വികസനം നടപ്പാക്കുക
  • ജനകീയ പങ്കാളിത്തത്തിലൂടെ സുതാര്യവും കാര്യക്ഷമവുമായ ഭരണസംവിധാനം ഉറപ്പാക്കുക