പഞ്ചായത്തിന്റെ ഭൂമിശാസ്‌ത്രം

ഭൂപ്രകൃതി

     കണ്ണൂര്‍ ജില്ലയുടെ തെക്കേ ഭാഗത്ത് അറബിക്കടന്‍ ഏകദേശം 7 കി.മീ കിഴക്കുമാറിയാണ് പന്ന്യന്നൂര്‍ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഉത്തര അക്ഷാംശം 110  - 43 ‘ നും, 110  - 46 ‘നും മധ്യേയും പൂര്‍വ്വരേഖാംശം 750  - 32 ‘നും, 750  - 34 ‘നും മധ്യേ സ്ഥിതിചെയ്യുന്ന നമ്മുടെ പഞ്ചായത്തിന്‍റെ വിസ്തൃതി 10.02 ചതുരശ്ര കി.മീറ്ററാണ്. പഞ്ചായത്തിന്‍റെ ഭൂരിഭാഗവും 20 മീറ്ററില്‍ കുറഞ്ഞ ഉയരമുള്ള പീഠഭൂമി പ്രദേശമാണ്. പഞ്ചായത്തിന്‍റെ ഏതാണ്ട് മധ്യഭാഗത്തുള്ള കുന്നിന്‍നിര നീരൊഴുക്കിനെ തെക്ക്-കിഴക്ക് ഭാഗത്തുള്ള മാഹിത്തോടിലേക്കും, വടക്ക്പടിഞ്ഞാറ് ഭാഗത്തുള്ള ചാടാലപുഴയിലേക്കും(തലശ്ശേരിപുഴ) എത്തിക്കുന്നു.

അതിരുകള്‍

     വടക്ക് കതിരൂര്‍, മൊകേരി പഞ്ചായത്തുകളും, തെക്ക് ചൊക്ലി പഞ്ചായത്തും, കിഴക്ക് പാനൂര്‍, നഗരസഭയും , പടിഞ്ഞാറ് കേന്ദ്രഭരണപ്രദേശമായ മയ്യഴിയും അതിരുകളായി നില്‍ക്കുന്നു. നമ്മുടെ പഞ്ചായത്തിന്‍റെ വടക്ക് പടിഞ്ഞാറ് അതിര്‍ത്തിയിലൂടെ ചാടാലപുഴ (തലശ്ശേരി പുഴ) ഒഴുകുന്നു. ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ 3 മേഖലകളാക്കി തിരിക്കാം.

  1. ഉയര്‍ന്ന ലാറ്ററൈറ്റ് സമതലം

  2. ചരിവ് പ്രദേശം

  3. താഴ്ന്ന സമതലം

 ഇവയിലോരോന്നിന്റെ വിസ്തൃതി ചുവടെ കൊടുക്കുന്നു.

ഭൂപ്രകൃതി

വിസ്തീര്‍ണ്ണം ച.കി.മീ

ശതമാനം

ഉയര്‍ന്ന ലാറ്ററൈറ്റ് സമതലങ്ങള്‍

1.72

17.16

ചരിവ് പ്രദേശം

5.21

51.99

താഴ്ന്ന സമതലം

2.47

24.65

      പട്ടിക-1

  1. സമുദ്ര നിരപ്പില്‍ നിന്നും 20 മീറ്റര്‍ വരെ ഉയരം

  2. 20 നും 40 നുമിടയില്‍

  3. 40 മീറ്ററിന് മുകളില്‍

    പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഒന്നാമത്തെ വിഭാഗത്തില്‍പ്പെടുന്നു.  ആറാം വാര്‍ഡിലെ കോട്ടക്കുന്നിന്റെ ചില ഭാഗങ്ങള്‍, 8-ാം വാര്‍ഡിലെ മയിലാടിക്കുന്നിന്റെ ചിലഭാഗങ്ങള്‍, നാല്‍ അഞ്ചായം വാര്‍ഡിലെ മുള്ളാക്കാട് പ്രദേശം എന്നിവിടങ്ങളിലാണ് 40 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ളത്. ഇവിടങ്ങളില്‍ ജലലഭ്യതയും കുറവാണ്. പഞ്ചായത്തിന്റെ 70% പ്രദേശത്തും ലാറ്ററൈറ്റ് വിഭാഗത്തിലുള്ള ചെമ്മണ്ണാണുള്ളത്. ഈ മണ്ണില്‍ ചില സ്ഥലങ്ങളില്‍ ചരലും മറ്റ് സ്ഥലങ്ങളില്‍ പൂഴിയും കലര്‍ന്ന് കിടക്കുന്നു. ബാക്കിഭാഗത്ത് നദീജന്യമായ ചെളിമണ്ണാണ് കാണപ്പെടുന്നത്. ഉപരിതല മണ്‍തരങ്ങളുടെ ഇനവും വിസ്തൃതിയും താഴെകൊടുക്കുന്നു.

പട്ടിക-2

മണ്‍തരം

വിസ്തൃതി ചി.കി.മീ

ശതമാനം

ചരല്‍ കലര്‍ന്ന ചെമ്മണ്ണ്

2.25

23.87

പൂഴികള്‍ കലര്‍ന്ന ചെമ്മണ്ണ്

4.68

49.88

നദീജന്യ മണ്ണ്

2.47

26.25